കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ചേർന്നു നയിച്ച സമരാഗ്നി സംസ്ഥാനതല ജാഥയ്ക്ക് ആവേശോജ്വലമായ സമാപനം. അതോടൊപ്പം വേദിയിൽ ദേശീയഗാനം തെറ്റിച്ച് പാടി ഡിസിസി അധ്യക്ഷന്‍ പാലോട് രവി. ഇതേ തുടർന്ന് ആലിപ്പറ്റ ജമീല ദേശീയഗാനം തിരുത്തിപ്പാടുകയും ചെയ്തു. കൂടാതെ സമരാഗ്നി സമാപന വേദിയില്‍ നേതാക്കളുടെ പ്രസംഗം തീരും മുമ്പ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയതിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അമര്‍ഷം പ്രകടിപ്പിച്ചു. ലക്ഷകണക്കിന് രൂപ മുടക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്നും രണ്ട് പേര് സംസാരിച്ച് കഴിഞ്ഞ് ആളുകള്‍ പോവുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ ക്ഷീണിതരാണെന്ന കാര്യം പ്രസിഡന്റ് മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു.
സമരാഗ്നി ജാഥയ്ക്ക് ആവേശോജ്വലമായ സമാപനം
