ബുധനാഴ്ച വൈകുന്നേരമാണ് കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിൽ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാട്ടർ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. കേസിൽ ഏഴ് വർഷം മുമ്പ് കാണാതായ തലശേരി സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ശരീര അവശിഷ്ടങ്ങള്‍ക്കിടയിൽ നിന്നും യുവാവിന്റെ 2011 ലെടുത്ത ലൈസൻസ് കണ്ടെത്തിയിരുന്നു. ഈ വിലാസത്തിൽ കഴക്കൂട്ടം പൊലിസ് അന്വേഷണം നടത്തിയതിനെ തുടർന്ന് ചെന്നൈയിൽ താമസിക്കുന്ന മാതാപിതാക്കള്‍ തലസ്ഥാനത്തെത്തുമെന്നും ഡിഎൻഎ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു
ക്യാമ്പസിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ തലശേരി സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു
