ദില്ലിയിലെ ജെ എന്‍ യു സര്‍വകലാശാല ക്യാമ്പസില്‍ ഇന്നലെ രാത്രി ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെ സംഘര്‍ഷം. സംഭവത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. എബിവിപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഇടതുസംഘടന പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷം തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനാണെന്ന് എഐഎസ്ഒ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജെ എന്‍ യു സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷം
