ഇന്നലെ കൊച്ചിയിൽ അറസ്റ്റിലായ മാവോയിസ്റ്റ് പ്രവർത്തകൻ മനോജിനെ കോടതി റിമാൻഡ് ചെയ്തു. സംസ്ഥാന ഭീകര വിരുദ്ധ സേനയുടെ വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഇയാളെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴും ഇയാൾ മാവോസ്റ്റ് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തകർക്കിടയിലെ സന്ദേശ വാഹകൻ എന്ന നിലയിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
ഇന്നലെ അറസ്റ്റിലായ മാവോയിസ്റ്റ് പ്രവർത്തകൻ മനോജിനെ കോടതി റിമാൻഡ് ചെയ്തു
