ബാര്‍ കോഴയുമായി ബന്ധപ്പെട്ടുണ്ടായ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി. കോഴയുമായി ബന്ധപ്പെട്ട ഓഡിയോ സന്ദേശമിട്ട അനിമോനില്‍ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. ഗ്രൂപ്പിലെ മറ്റ് ബാറുടമകളുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുന്നത്. പണം നൽകിയെന്ന് അനിമോൻ വെളിപ്പെടുത്തിയ അണക്കരയിലെ ഹോട്ടലിന്റെ ഉടമ അരവിന്ദാക്ഷന്റെ മൊഴിയും ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തി. ബാർ കോഴയിൽ നിലവിൽ പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്.
ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച്
