രാജീവ് ചന്ദ്രശേഖറും ഇ പി ജയരാജനും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് വീണ്ടും ആരോപിച്ച് വി ഡി സതീശൻ. രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്നും, വൈദേഹം റിസോർട്ടിൽ പങ്കാളിത്തം ഉണ്ടെന്നും തെളിയിക്കുന്ന രേഖകൾ തന്റെ കയ്യിൽ ഉണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു. കൊടകര കുഴൽപ്പണ കേസിൽ ഇതുവരെയും കൃത്യമായ അന്വേഷണം നടന്നിട്ടില്ല. ബിജെപിയുമായുള്ള ബന്ധത്തിനു വേണ്ടി പിണറായി വിജയൻ ഇപിയെ ഉപയോഗിക്കുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
രാജീവ് ചന്ദ്രശേഖറും ഇ പി ജയരാജനും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് വീണ്ടും ആരോപിച്ച് വി ഡി സതീശൻ
