മാർച്ച് 22 മുതൽ എല്ലാ ജില്ലകളിലും വേനൽ മഴ ലഭ്യമാകുമെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത നാല് ദിവസത്തെ മഴ സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മഴ ലഭിക്കാൻ സാധ്യതയുള്ള ജില്ലകൾ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവയാണ്. മാർച്ച് 22ന് കേരളത്തിൽ വ്യാപകമായി മഴ ലഭ്യമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതിനടുത്ത ദിവസങ്ങളിലും നേരിയതോതിൽ മഴ ലഭിക്കും എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മാർച്ച് 22 മുതൽ എല്ലാ ജില്ലകളിലും വേനൽ മഴ ലഭ്യമാകും
