സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യക്തി അധിക്ഷേപങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ. കൊവിഡ് കള്ളി എന്നുൾപ്പെടെ വിളിച്ച് നടത്തുന്ന പ്രചാരണങ്ങളെ നിയമപരമായി നേരിടും. വടകരയിൽ സ്ഥാനാർത്ഥിയായി പേര് നിശ്ചയിച്ചതിന് ശേഷം തനിക്കെതിരെ നടക്കുന്ന സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ. എല്ലാം ജനത്തിനറിയാമെന്നും തന്നെ തെറിവിളിച്ചെന്ന് കരുതി എതിർസ്ഥാനാർത്ഥികൾക്ക് വോട്ടുലഭിക്കില്ലെന്നും കെ കെ ശൈലജ പറഞ്ഞു. ആരോഗ്യമന്ത്രിയായിരിക്കെ പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെടുത്തിയാണ് കെ കെ ശൈലജയ്ക്കെതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുയരുന്നത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യക്തി അധിക്ഷേപങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ
