മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ അന്വേഷണത്തിൽ പുതുമയില്ലെന്നും, മുഖ്യമന്ത്രി പറഞ്ഞ കഥകൾ കൊണ്ട് കാര്യമില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്. വീണയുടെ കമ്പനിയുടെ എന്ത് സേവനത്തിനാണ് ഒന്നേ മുക്കാൽ കോടി നൽകിയതെന്ന് വ്യക്തമാക്കാന്‍ CMRL ന് കഴിഞ്ഞിട്ടില്ല. കോമഡി അവസാനിപ്പിച്ച് അന്വേഷണവുമായി മുഖ്യമന്ത്രിയും കുടുംബവും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വീണ വിജയന്റെ കമ്പനി ഇടപാടുകളുടെ അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനു കൈമാറിയതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കോമഡി അവസാനിപ്പിച്ച് അന്വേഷണവുമായി മുഖ്യമന്ത്രിയും കുടുംബവും സഹകരിക്കണമെന്ന് വി മുരളീധരൻ
