ബിൽക്കിസ് ബാനു കേസിലെ പ്രതികൾ കീഴടങ്ങാൻ സാവകാശം തേടി നൽകിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കവെ കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതിയുടെ നിർദേശം. പ്രതികളുടെ മോചനം റദ്ദാക്കിയ വിധി പറഞ്ഞ ജസ്റ്റിസ് ബി.വി.നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. തിമിര ശസ്ത്രക്രിയ, മാതാപിതാക്കളുടെ വാർധക്യ സഹജമായ അസുഖം, കാർഷികോൽപ്പന്നങ്ങളുടെ വിളവെടുപ്പ് എന്നിങ്ങനെ വ്യത്യസ്തമായ കാരണങ്ങളാണ് ഹർജിയിൽ പറഞ്ഞിരുന്നത്. ഇന്നലെ ഹർജികൾ സുപ്രിം കോടതിയിൽ പരാമർശിച്ചിരുന്നു. ഞായറാഴ്ച കീഴടങ്ങാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് സുപ്രീംകോടതിയില്‍ പ്രത്യേക ഹർജി നൽകിയത്.
ബിൽക്കീസ് ബാനു കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിർദേശം
