jpg 20240111 162701 0000

സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി ധര്‍മ്മപുരിയിലെത്തിയ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. അണ്ണാമലൈ കത്തോലിക്കാ പള്ളിയിൽ കയറി പ്രാര്‍ത്ഥിക്കാൻ ശ്രമിച്ചപ്പോൾ മണിപ്പൂരിൽ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നതിന് കൂട്ടുനിൽക്കുന്നവര്‍ക്ക് പള്ളിയിലെന്ത് കാര്യമെന്ന് ചോദിച്ചായിരുന്നു ഒരുവിഭാഗം യുവാക്കൾ പ്രതിഷേധിച്ചത്. പള്ളി എല്ലാവരുടേതുമാണെന്നു മറുപടി നൽകിയ അണ്ണാമലൈ പതിനായിരം ആളുകളെയും കൂട്ടി താൻ ആരാധനാലയത്തിന് മുന്നിൽ കുത്തിയിരുന്നാൽ എന്ത് ചെയ്യുമെന്ന് ചോദിക്കുകയും തുടർന്ന് പൊലീസ് ഇടപെട്ട് യുവാക്കളെ നീക്കിയതിന് ശേഷമാണ് അണ്ണാമലൈ പള്ളിക്കുള്ളിൽ കയറിയത്. പിന്നാലെ കാര്‍ത്തിക് എന്നയാൾ നൽകിയ പരാതിയിൽ സാമുദായിക സ്പര്‍ധ ഉണ്ടാക്കാൻ ശ്രമിക്കുക, ആരാധനാലയത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ധര്‍മ്മപുരി പൊലീസ് കേസെടുക്കുകയായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *