രാജ്യത്തെ കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയo. ആകെ 29 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ കേരളത്തിൽ രോഗവ്യാപനം കുറയുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.കൊവിഡ് വകഭേദമായ ജെഎൻ.1 സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കൊവിഡ് കേസുകൾ പെട്ടെന്ന് ഉയർന്നു.കേരളത്തിലായിരുന്നു ഏറ്റവും കൂടുതൽ കേസുകൾ അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.
വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 841 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.കേരളത്തിൽ പ്രതിവാര കേസുകളിൽ മുൻപുള്ള ആഴ്ചയേക്കാൾ 24 ശതമാനം കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് കണക്കുകൾ അതിവേഗം കൂടുന്നതായും റിപ്പോർട്ടുകൾ പറയുന്നു.