മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ സർക്കാരിനൊപ്പം പ്രതിപക്ഷം നിലനിൽക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കരുതെന്ന് പറഞ്ഞ അദ്ദേഹം നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ചില ഭാഗത്തു നിന്ന് ദൗർഭാഗ്യകരമായ പ്രതികരണം ഉണ്ടായി. എന്താണ് നടന്നത് എന്ന് അറിയും മുൻപ് ഒരു നേതാവ് പലസ്തീനുമായി ബന്ധപ്പെടുത്തി എന്നും സതീശൻ വിമർശിച്ചു.
കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സർക്കാരിനൊപ്പം പ്രതിപക്ഷം നിൽക്കുമെന്ന് വ്യക്തമാക്കി വി ഡി സതീശൻ
