മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടന് മറുപടിയുമായി സർക്കാർ. സിഎംആർഎൽ – എക്‌സാലോജിക് ഇടപാടിൽ കമ്പനി നികുതി അടച്ചുവെന്ന് സർക്കാർ. ധനമന്ത്രിക്കുള്ള കത്തിലാണ് മറുപടി നൽകിയത്. ധനവകുപ്പ് മറുപടി നൽകിയില്ലെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു. സിഎംആർഎല്ലിൽ നിന്നും ലഭിച്ച 1.72 കോടി രൂപക്കും കർണ്ണാടകയിൽ ഐജിഎസ് ടി അടച്ചെന്നാണ് കണ്ടത്തെലെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നു. മാസപ്പടി വിവാദത്തിന് മുമ്പെ സിഎംആർല്ലുമായുള്ള ഇടപാട് നടന്നപ്പോൾ തന്നെ നികുതി അടച്ചെന്നാണ് റിപ്പോർട്ട്.
മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടന് മറുപടിയുമായി സർക്കാർ
