മിക്ക ജില്ലകളിലും ഇ-പോസ് മെഷീനുകള് പ്രവര്ത്തനരഹിതമായി. ഓണക്കിറ്റ് വിതരണ പ്രതിസന്ധിക്കൊപ്പം റേഷൻ കടകളിലെ ഇ – പോസ് മെഷീൻ തകരാറിലായതിനാൽ സാധാരണ റേഷന് വിതരണത്തിന് പുറമെ ഓണം സ്പെഷ്യൽ അരി വിതരണവും ഓണക്കിറ്റ് വിതരണം അടക്കം മുടങ്ങുമെന്നാണ് ആശങ്ക. ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, പത്ത് ശതമാനം കിറ്റ് മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്.
സ്പെഷ്യൽ അരിയും കിറ്റ് വിതരണവും ആശങ്കയില്
