ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു നേരെയുണ്ടായ വധശ്രമത്തിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹരിയാനയിലെ അംബാലയിൽനിന്നാണ് പ്രതികൾ പിടിയിലായത്. ഇവരിൽ മൂന്നുപേർ ഉത്തർപ്രദേശിലെ സഹാറൻപൂരിൽനിന്നുള്ളവരാണ്. മറ്റൊരാൾ ഹരിയാനയിലെ കർണാൽ സ്വദേശിയാണ്. ഇവർ സഞ്ചരിച്ച വാഹനമടക്കം കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് യുപി പൊലീസ് അറിയിച്ചു. എന്നാൽ ഇവരിൽനിന്ന് തോക്ക് പിടിച്ചെടുത്തിട്ടില്ല.
ചന്ദ്രശേഖർ ആസാദിനു നേരെയുണ്ടായ വധശ്രമത്തിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
