ഏക സിവിൽ കോഡില്‍ നിലപാട് വ്യക്തമാക്കാതെ കോണ്‍ഗ്രസ് നയരൂപീകരണ സമിതി. കരട് പുറത്തിറങ്ങുകയോ, ചര്‍ച്ചകള്‍ നടത്തുകയോ ചെയ്താല്‍ അപ്പോള്‍ പരിശോധിച്ച് നിലപാടറിയിക്കാമെന്ന് പാര്‍ട്ടി വക്താവ് ജയറാം രമേശ് ദില്ലിയില്‍ വ്യക്തമാക്കി. ഏക സിവില്‍ കോഡ് ബില്ലിലെ നീക്കങ്ങളുടെ ഭാഗമായി പാര്‍ലമെന്റിന്റെ നിയമ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേരാനിരിക്കെയാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി നയരൂപീകരണ സമിതി ചേര്‍ന്നത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദ്ദമുള്ളപ്പോള്‍ തന്നെ തല്ക്കാലം നിലപാട് പ്രഖ്യാപിക്കേണ്ടെന്നാണ് നേതൃത്വം ധാരണയിലെത്തിയത്.
ഏക സിവിൽ കോഡില്‍ നിലപാട് വ്യക്തമാക്കാതെ കോണ്‍ഗ്രസ് നയരൂപീകരണ സമിതി
