പതിനഞ്ച് ദിവസക്കാലം വിദ്യ എവിടെയായിരുന്നു എന്നും ഇവരെ ആരാണ് ഒളിപ്പിച്ചത് എന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സിപിഎം നേതാക്കളും അനുഭാവികളുമാണ് ഇവരെ ഒളിപ്പിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിയെ പിടിക്കാൻ പതിനഞ്ചു ദിവസം കേരള പൊലീസ് എടുത്തു എന്ന് പറഞ്ഞാൽ അത് തന്നെ ഒരു വലിയ കള്ളക്കളിയാണെന്നും,ഈ പതിനഞ്ച് ദിവസം കൊണ്ട് തെളിവുകൾ നശിപ്പിക്കാനുള്ള അവസരമാണ് പ്രതിക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികൾക്ക് സംരക്ഷണം കൊടുക്കുന്ന സർക്കാർ നടപടി ലജ്ജാകരമാണെന്ന് രമേശ് ചെന്നിത്തല
