ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായി ഗുസ്തി താരങ്ങളുടെ സമരം നടക്കുന്നതിനിടെ ഗുസ്തി താരം ഗീത ഫോഗട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗീത ഫോഗട്ടും ഭർത്താവ് പവൻ സരോഹയുമാണ് ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലായത്. ഗുസ്തി താരങ്ങൾ പ്രതിഷേധം നടത്തുന്ന ജന്തർ മന്തറിലേക്ക് വരുന്നതിനിടെ കർണാലിൽ വച്ച് ഇരുവരെയും പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു.
ഗുസ്തി താരം ഗീത ഫോഗട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
