ഇന്ത്യന്‍ വിപണിയില്‍ ഒരു മാസം ഏറ്റവും കൂടുതല്‍ വൈദ്യുത കാറുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തി ടാറ്റ മോട്ടോഴ്സ്. ഏപ്രിലില്‍ 6,516 വൈദ്യുത കാറുകളാണ് ടാറ്റ ഇന്ത്യയില്‍ വിറ്റത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്പനി ഇത്രയേറെ വൈദ്യുത കാറുകള്‍ വില്‍ക്കുന്നത്. എംജി, ഹ്യുണ്ടേയ് എന്നിങ്ങനെയുള്ള എതിരാളികളേക്കാള്‍ വൈദ്യുത കാര്‍ വില്പനയില് ഏറെ മുന്നിലാണ് ടാറ്റ മോട്ടോഴ്സ്. ടിയാഗോ ഇവി, ടിഗോര്‍ ഇവി, നെക്സണ്‍ ഇവി എന്നീ മോഡലുകളാണ് ടാറ്റയുടെ വൈദ്യുത കാര്‍ വില്പനയില് മുന്നിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോവുന്ന വൈദ്യുത കാര്‍ ടാറ്റ നെക്സണ്‍ ഇവിയാണ്. മാര്‍ച്ചില്‍ 6,506 കാറുകള്‍ വിറ്റ ടാറ്റ മോട്ടോഴ്സ് ഏപ്രിലില്‍ 6,516 വൈദ്യുത കാറുകള്‍ വിറ്റാണ് അടിവെച്ചടിവെച്ച് മുന്നേറുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 179 ശതമാനമാണ് ടാറ്റ മോട്ടോഴ്സിന്റെ വൈദ്യുത കാര്‍ വില്പനയില് മുന്നേറ്റമുണ്ടായിരിക്കുന്നത്. 2,333 വൈദ്യുത കാറുകളാണ് കഴിഞ്ഞ വര്‍ഷം ടാറ്റ മോട്ടോഴ്സ് ഇന്ത്യയില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ടാറ്റ അവതരിപ്പിച്ച ടിയാഗോ ഇ.വിയാണ് കൂട്ടത്തില്‍ സൂപ്പര്‍ഹിറ്റ്. ആകെ കാര്‍ വില്പനയില് 13 ശതമാനം വൈദ്യുത വാഹനങ്ങളാണ് വിറ്റതെന്നതും ടാറ്റയ്ക്ക് നേട്ടമാണ്.
ഏറ്റവും കൂടുതല്‍ വൈദ്യുത കാറുകള്‍ വിറ്റത് ടാറ്റ മോട്ടോഴ്സ്!
