ലണ്ടനില്‍ ചോക്ലേറ്റ് മോഷ്ടിക്കുന്നതിനിടെ 32 -കാരന് പിടിയില്‍. ചോക്ലെറ്റ് എന്നു പറഞ്ഞാല്‍ അമ്പതോ നൂറോ രൂപ യുടേതല്ല. 37,000 ഡോളറിലധികം വില വരുന്ന 200,000 കാഡ്ബറി ക്രീം ചോക്ലേറ്റ് ആണ് ഇയാള്‍ മോഷ്ടിച്ചത്. അതായത് 31 ലക്ഷത്തോളം രൂപ വില വരുന്ന ചോക്ലെറ്റുകള്‍. ഒരു ലോറി നിറയെ ചോക്ലേറ്റ്. ജോബി പൂള് എന്ന യുവാവാണ് ഇത്രയും ചോക്ലേറ്റ് മോഷ്ടിച്ചതിനു പൊലീസിന്റെ പിടിയിലായത്. ടെല്‍ഫോര്‍ഡിലെ വ്യാവസായിക യൂണിറ്റില്‍ സ്ഥാപനത്തിന്റെ താഴ് തകര്‍ത്ത് അകത്തു കയറിയ ഇയാള്‍ ചോക്ലേറ്റ് സൂക്ഷിച്ചിരുന്ന വലിയ പെട്ടിയടക്കം മോഷ്ടിച്ചു. നേരത്തെ മോഷ്ടിച്ചു കൊണ്ടുവന്ന ലോറിയില്‍ ചോക്ളേറ്റ് പെട്ടി കയറ്റി സ്ഥലംവിടുകയായിരുന്നു. മോഷണം നടത്തി മടങ്ങുന്നതിനിടെ ഇയാള്‍ പൊലീസിന്റെ പിടിയിലായി. വാഹനം കണ്ടു സംശയം തോന്നിയ പൊലീസ് ഇയാളെ പിന്തുടര്ന്നാണ് പിടികൂടിയത്. ക്രീം ചോക്ലേറ്റിനു പുറമേ കാഡ്ബറിയുടെ വ്യത്യസ്തങ്ങളായ വിവിധയിനം ചോക്ലേറ്റുകള്‍ ഇയാള്‍ മോഷ്ടിച്ചിരുന്നു. ഇയാള്‍ക്കു കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുകയാണ്. സ്വന്തമായി കഴിക്കാനാണ് ചോക്ലേറ്റ് മോഷ്ടിച്ചതെന്നാണ് ഇയാള്‍ പറഞ്ഞതെങ്കിലും ചെറുകിട വ്യാപാരികള്‍ക്കു വില്‍ക്കാനായിരുന്നു പരിപാടിയെന്നാണ് പോലീസ് പറയുന്നത്.
ഒരു ലോറി ചോക്ലേറ്റ് മോഷ്ടിച്ച വിരുതന്
