തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ നിവിന്‍ പോളി ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റി’ന്റെ മേക്കിംഗ് വീഡിയോയും വൈറല്‍. ഇതിനകം 9 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ചിത്രം നിലവില്‍ ഒടിടിയില്‍ സ്ട്രീമിംഗ് തുടരുകയാണ്. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 330.13 കോടി രൂപയാണ് ഇതുവരെ ബെത്ലഹേം കുടുംബ യൂണിറ്റ് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് 41 ദിവസം വരെയുള്ള കണക്കാണിത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്, ശ്യാം പുഷ്കരന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന് ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരുന്നു.
‘ബെത്ലഹേം കുടുംബ യൂണിറ്റ്’ മേക്കിംഗ് വീഡിയോ
