നയന്‍താര നായികയായെത്തിയ പുതിയ ചിത്രമാണ് ‘ഹായ്’. കവിന്‍ ആണ് ചിത്രത്തില്‍ നായകനായെത്തിയത്. സെപ്റ്റംബര്‍ 25 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. സീ ഫൈവ് തമിഴിലൂടെ ചിത്രം കാണാനാകും. റൊമാന്റിക് ചിത്രമായാണ് ‘ഹായ്’ ഒരുക്കിയിരിക്കുന്നത്. ഭാഗ്യരാജ്, പ്രഭു, രാധിക ശരത്കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിഷ്ണു എടവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ജെന്‍ മാര്‍ട്ടിനാണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ ഏകദേശം 15 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ കളക്ട് ചെയ്തത്. വീട്ടുകാര്‍ തീരുമാനിച്ച വിവാഹബന്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീടുവിട്ടിറങ്ങുന്ന മയില്‍സാമിയുടെയും സമാനമായ സാഹചര്യത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുന്ന ദേവയാനിയുടെയും കഥയാണ് ഹായ്.
നയന്‍താര, കവിന്‍ ചിത്രം ‘ഹായ്’ സീ ഫൈവില്‍
