മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീമിനെ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻകായികമന്ത്രി അബ്ദുറഹ്മാനെ എസ്ഐടിക്ക് മുന്നിൽ തള്ളിപ്പറഞ്ഞ് കൂടുതൽ സ്റ്റാഫംഗങ്ങൾ. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അബ്ദുറഹിമാൻ തിരുത്തിയില്ലെന്ന് അഡീഷണൽ പിഎസ് ആയിരുന്ന ജിആർ രമേശ് മൊഴി നൽകി. ടെണ്ടറില്ലാതെ സ്പോൺസറെ വയ്ക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു. തന്നിഷ്ടപ്രകാരം വകുപ്പിലെ കാര്യങ്ങൾ തീരുമാനിച്ചെന്നും മൊഴിയിൽ പറയുന്നു. പ്രൈവറ്റ് സെക്രട്ടറി സത്യപാലും മന്ത്രിക്കെതിരെ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. റിപ്പോർട്ടറെ സ്പോൺസർ ആക്കാനുള്ള തീരുമാനം മന്ത്രിയുടെതെന്ന് സത്യപാലൻ പറഞ്ഞു. ടെണ്ടറില്ലാതെ സ്പോൺസറെ വെക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. എന്നാൽ മന്ത്രി തന്നിഷ്ടം പോലെ പ്രവർത്തിച്ചുവേന്നും അദ്ദേഹം മൊഴി നല്കിയിട്ടുണ്ട്.
മുൻ മന്ത്രി അബ്ദുറഹിമാനെ തള്ളിപ്പറഞ്ഞ് സ്റ്റാഫ് അംഗങ്ങൾ
