ബിജിഎംഐ ആരാധകര്‍ക്കായി ഇന്ത്യയില്‍ രൂപകല്പന ചെയ്ത ആദ്യത്തെ ഒറിജിനല്‍ ഇന്‍-ഗെയിം ക്യാരക്ടര്‍ കിയാരയെ അവതരിപ്പിച്ചു. ക്രാഫ്റ്റണ്‍ ഇന്ത്യയുടെ ഇന്‍-ഹൗസ് ആര്‍ട്ട് ടീമാണ് ഈ പുതിയ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തമായി ഉത്ഭവകഥയും, ഇറാങ്കല് മാപ്പില്‍ സ്വന്തമായി ഒരു ലൊക്കേഷനും, പ്രത്യേക ഐറ്റം കളക്ഷനുകളുമായി എത്തുന്ന ആദ്യത്തെ ‘മേഡ് ഇന്‍ ഇന്ത്യ’ ക്യാരക്ടറാണ് കിയാര. 2025-ല്‍ അവതരിപ്പിച്ച ‘അനാമിക’ എന്ന ഇന്‍-ഹൗസ് ക്യാരക്ടറിനു ശേഷമാണ് ക്രാഫ്റ്റണ്‍ കിയാരയെ എത്തിക്കുന്നത്. ബിജിഎംഐയുടെ 4.6 അപ്ഡേറ്റിന്റെ ഭാഗമായി 2026 ഒക്ടോബര്‍ എട്ടു മുതല്‍ കിയാര ഗെയിമില്‍ ലഭ്യമാകും. കിയാരയോടൊപ്പം ഒരു ‘ബോസ് ബാറ്റില്‍’, ഇറാങ്കലില്‍ ദീപാവലി പ്രമേയത്തിലുള്ള ‘ബസാര്‍’ ലൊക്കേഷന്‍, ‘കിയാര നക്ഷത്ര കളക്ഷന്‍’, ഇന്ത്യയ്ക്കായി പ്രത്യേകമായി നിര്‍മിച്ച ആദ്യത്തെ ‘പ്രൈസ് പാത്ത്’ എന്നിവയും ക്രാഫ്റ്റണ്‍ ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്.
