WhatsApp Image 2026 08 13 at 21.06.06

ഡി ജെ അമ്മ്യൂസ്മെന്റ്റ്സ് ഒരുക്കുന്ന കുടുംബാംഗങ്ങൾക്കെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന വിനോദങ്ങളും ദൃശ്യവിസ്‌മയങ്ങളും ഉൾക്കൊള്ളുന്ന വണ്ടർ വാട്ടർഫാൾസ് എക്‌സിബിഷൻ ഓഗസ്റ്റ് 14 മുതൽ തൃശ്ശൂരിൽ ശക്തൻ തമ്പുരാൻ നഗറിൽ ആരംഭിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ദിവസവും വൈകിട്ട് 3.00 മണി മുതൽ രാത്രി 9.30 വരെയാണ് എക്സിബിഷൻ പ്രവർത്തിക്കുക.

ഡി.ജെ. അമ്യൂസ്മെൻ്റ്സിൻ്റെ നേതൃത്വത്തിൽ തൃശൂർ ശക്തൻ ഗ്രൗണ്ടിൽ ഒരുക്കുന്ന വണ്ടർ വാട്ടർഫാൾസ് എക്സിബിഷൻ ആഗസ്റ്റ് 14ന് വൈകിട്ട് 7ന് കേരള യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേരള നിയമസഭാംഗം രാജൻ ജെ പല്ലൻ സറിയൽ വണ്ടർ വാട്ടർഫാൾസ് ഉദ്ഘാടനവും, തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ആദ്യ ടിക്കറ്റ് വിൽപ്പന നിർവഹിക്കും. ഡെപ്യൂട്ടി മേയർ എ. പ്രസാദ് നയാഗ്ര വാട്ടർഫാൾസ് ഉദ്ഘാടനം ചെയ്യും.

തൃശൂർ കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവ് ടി. ആർ. ഹിരൺ സ്റ്റാൾ ഉദ്ഘാടനവും തേക്കിൻകാട് വാർഡ് കൗൺസിലർ പൂർണിമ സുരേഷ് അമ്യൂസ്മെൻ്റ് വിഭാഗത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും.

പ്രധാന ആകർഷണങ്ങളായി റോബോട്ടിക് ബട്ടർഫ്ളൈ പാർക്ക്, ദുബായിലും ചൈനയിലും ഉള്ള മാതൃകയിൽ ഒരുക്കുന്ന അപ്രത്യക്ഷമാകുന്ന സറിയൽ വാട്ടർഫാൾസ്, അമേരിക്കയും കാനഡയും അതിർത്തി പങ്കിടുന്ന ലോകപ്രശസ്‌തമായ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ദൃശ്യാവിഷ്കാരം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഒട്ടനവധി കൺസ്യൂമർ സ്റ്റാളുകൾ, വിവിധ രുചിവൈവിധ്യങ്ങളുള്ള ഫുഡ് കോർട്ട്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഫാമിലി ഗെയിംസ്, അമ്യൂസ്മെൻ്റ് പാർക്ക്, വിവിധ റൈഡുകൾ എന്നിവയും എക്‌സിബിഷൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു

കണ്ണൂർ, കാസർഗോഡ്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ വൻ ജനപങ്കാളി ത്തത്തോടെ സംഘടിപ്പിച്ച എക്‌സിബിഷൻ്റെ തുടർച്ചയായാണ് തൃശ്ശൂരിലും പരിപാടി സംഘടിപ്പിക്കുന്നത്. ഒരു കുടുംബത്തിന് ഏകദേശം മൂന്ന് മണിക്കൂറിലധികം വിനോദാ നുഭവം സമ്മാനിക്കുന്ന രീതിയിലാണ് എക്‌സിബിഷൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഭൂമിക്കു മുകളിൽ താൽക്കാലികമായി സ്ഥാപിച്ച ഇരുമ്പ് ടാങ്കുകളിൽ സംഭരിച്ചിരിക്കുന്ന ലൈസൻസുള്ള ശുദ്ധജലമാണ് എക്സിബിഷനിലെ ജലവിസ്‌മയങ്ങൾക്കായി ഉപയോഗി ക്കുന്നത്. സന്ദർശകരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ടെന്നും സംഘാടകർ വ്യക്തമാക്കി.

കുടുംബസമേതം എത്തി ഈ വ്യത്യസ്‌ത അനുഭവത്തിൻറെ ഭാഗമാകാൻ എല്ലാവരെയും സംഘാടകർ ക്ഷണിക്കുന്നു. പത്രസമ്മേളനത്തിൽ ഡി.ജെ അമ്യൂസ്മെന്റ്റ്സ് മാനേജിംഗ് ഡയറക്ടർ സി.കെ ദിനേശ് കുമാർ, ജനറൽ മാനേജർ ബെന്നി വി.എസ്, കോഓർഡിനേറ്റർ അഖിൽ കെ മോൻ എന്നിവർ പങ്കെടുത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *