യാത്രയ്ക്കിടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്സ്. യാത്രചെയ്യുന്ന വഴിയിലുള്ള ഉത്സവങ്ങള്‍, സംഗീത പരിപാടികള്‍, പ്രാദേശിക മേളകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ സഹിതം മാപ്സ് ശുപാര്‍ശ ചെയ്യും. ആദ്യഘട്ടത്തില്‍ യു.എസില്‍ മാത്രമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. എന്നാല്‍ ഹിന്ദിയില്‍ സെര്‍ച്ച് ചെയ്യാനുള്ള ഫീച്ചര്‍ ഇന്ത്യയ്ക്കുവേണ്ടി ഗൂഗിള്‍ മാപ്സ് അവതരിപ്പിച്ചിട്ടുണ്ട്. ഹോട്ടല്‍ ബുക്കിങ്, ഫ്ളൈറ്റ് കണ്ഫര്മേഷന് എന്നിവ അനായാസമാക്കുന്നതിന് പേഴ്സണല്‍ ഇന്റലിജന്‍സും ഗൂഗിള്‍ അവതരിപ്പിച്ചു. ബസ്, മെട്രോ, ട്രെയിന്‍, ഫെറി എന്നിവയ്ക്കുള്ള തത്സമയ അപ്ഡേറ്റുകള് നല്കുന്ന റിയല്‍-ടൈം ട്രാന്‍സിറ്റ് ഇന്‍ഫര്‍മേഷനും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
