കോട്ടയം മാങ്ങാനത്ത് മഹിളാ സമഖ്യയുടെ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ ഒൻപത് കുട്ടികളെയും കണ്ടെത്തി. എറണാകുളം ജില്ലയിലെ ഇലഞ്ഞിയിൽ നിന്നാണ് ഒമ്പത് കുട്ടികളെയും കണ്ടെത്തിയത്. കുട്ടികളിൽ ഒരാളുടെ ബന്ധുവീട്ടിലായിരുന്നു എല്ലാവരും. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് അവർ പോലീസിനോട് പറഞ്ഞു. പോലീസ് കുട്ടികളുടെ വാക്കുകൾ മുഖവിലയ്ക്കെടുത്തിട്ടില്ല. കുട്ടികളിൽ നിന്ന് വിശദമായ മൊഴി എടുക്കൽ തുടരുകയാണ് . ബസിലാണ് കുട്ടികൾ കോട്ടയത്ത് നിന്നും എറണാകുളത്തേക്കെത്തിയത്. ഇവരെ തിരികെ മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ തന്നെ താമസിപ്പിക്കണോ അതോ ഇവിടെ നിന്നും മറ്റേതെങ്കിലും ഷെൽട്ടർ ഹോമിലേക്ക് മാറ്റണോയെന്ന് പിന്നീട് തീരുമാനമെടുക്കും.
കോട്ടയം ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ ഒൻപത് കുട്ടികളെയും കണ്ടെത്തി.
