വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ എംഎം മണി. മര്യാദയ്ക്കിരുന്നില്ലെങ്കില്‍ നിയമം കൈയിലെടുക്കേണ്ടി വരുമെന്നാണ് ഭീഷണി പ്രസംഗം. ഫോറസ്റ്റ്കാര്‍ പൊലീസുകാര്‍ ചമയേണ്ടെന്നും പൊലീസുകാര്‍ ഫോറസ്റ്റുകാര്‍ ചമയേണ്ടെന്നും, വീട് വച്ച് താമസിക്കുന്ന സ്ഥലം കയ്യേറാന്‍ നോക്കേണ്ടെന്നുമാണ് ഭീഷണി.ഇടുക്കി കഞ്ഞിക്കുഴിയില്‍ റവന്യൂ ഭൂമി വനംവകുപ്പ് കയ്യടക്കുന്നു എന്ന് ആരോപിച്ച് കര്‍ഷക സംഘം റേഞ്ച് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എം മണി.
വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി എം എം മണി
