യൂസര്‍നെയിം സംവിധാനവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിന് നോട്ടീസ് നല്‍കിയതിന് പിന്നാലെ മെസേജിങ് പ്ലാറ്റ്ഫോമുകളായ ടെലഗ്രാമിനും സിഗ്നലിനും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു. യൂസര്‍നെയിം ഫീച്ചറുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഉപയോക്തൃ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരു കമ്പനികളോടും ആവശ്യപ്പെട്ടതായാണ് വിവരം. ടെലഗ്രാമില്‍ നേരത്തെ തന്നെ യൂസര്‍നെയിം സംവിധാനം നിലവിലുണ്ട്. അതേസമയം, സിഗ്നലില്‍ ഈ സൗകര്യം ലഭ്യമാണെങ്കിലും അത് ഉപയോക്താക്കള്‍ക്ക് നിര്‍ബന്ധിതമല്ല. ഫോണ്‍ നമ്പര്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന യൂസര്‍നെയിം സംവിധാനം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ആള്‍മാറാട്ടം, ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ എന്നിവ വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് കേന്ദ്രം ഉയര്‍ത്തുന്നത്. ഇതിനിടെ, പുതിയ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടുന്നതിനായി ‘അറട്ടൈ’ പ്ലാറ്റ്ഫോമിലെ യൂസര്‍നെയിം അടിസ്ഥാനമാക്കിയുള്ള അക്കൗണ്ട് സംവിധാനം പിന്‍വലിക്കുമെന്ന് സോഹോ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധര്‍ വെമ്പു അറിയിച്ചു.
വാട്സ്ആപ്പിന് പിന്നാലെ ടെലഗ്രാമിനും സിഗ്നലിനും നോട്ടീസ്
