നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 30,000 രൂപ ആവശ്യപ്പെട്ട് വിദ്യാർത്ഥിക്ക് വീഡിയോ കോൾ വന്നതിൽ അജ്മീർ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. മുൻ ഡിഎവി കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റും എബിവിപി പ്രവർത്തകനുമായ കൃഷ്ണ സിങ് താക്കൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പരാതി പ്രകാരം, ഞായറാഴ്ച നീറ്റ് പരീക്ഷ എഴുതാനിരിക്കുന്ന ഡിഎവി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിക്കാണ് അജ്ഞാത നമ്പറിൽ നിന്ന് ഫോൺ കോൾ വന്നത്.
നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിക്ക് വീഡിയോ കോൾ വന്നതിൽ അന്വേഷണം
