‘തിരക്കിനിടയില്‍ അല്പനേരം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മെയ് 22ന് ചിത്രം തീയറ്ററില്‍ റിലീസാകുന്നു. ചിത്രത്തിന്റെ രചന, സംവിധാനം ജയന് ആനിക്കാട് നിര്‍വഹിക്കുന്നു. ഒരേ പ്രദേശത്ത് താമസിക്കുന്ന നാല് കുടുംബങ്ങള്‍. ജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങളില്‍ മുന്നോട്ടുപോകുന്ന ഇവരുടെ ടീനേജ് പ്രായത്തിലേക്ക് എത്തുന്ന ഒരേ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍.അവരുടെ കഥയാണ് ചിത്രം പറയുന്നത്. എത്ര തിരക്കുണ്ടെങ്കിലും മാതാപിതാക്കള്‍ അല്പസമയം കുട്ടികളോടൊപ്പം ചിലവഴിക്കണം എന്ന ശക്തമായ താക്കീതു സമൂഹത്തിനു നല്കുന്ന പ്രമേയമാണിത്. നിരഞ്ജന്, നവന്‍ലാല്‍, അനിരുധ്, ശിവാനി എന്നീ പുതുമുഖങ്ങളായ ടീനേജ് അഭിനേതാക്കളോടൊപ്പം അജിത് കൂത്താട്ടുകുളം, സുനില്‍രാജ് ,സിറില്‍,പ്രദീപ് നെയ്യാറ്റിന്‍കര, ആശാരാജ്, മുരളി കുട്ടമ്പുഴ, ശ്രീകണ്ഠന് മാരാരിക്കുളം, നിത്യ എ മേനോന്,ദേവിക എന്നിവരും അഭിനയിക്കുന്നു.
