പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഐ നോബഡി’ ടീസര്‍ പുറത്ത്. സൂപ്പര്‍ ഹിറ്റ് ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയ മേനോനാണ് നിര്‍മ്മിക്കുന്നത്. ഹക്കീം ഷാജഹാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ട്രെന്‍ഡ് സ്റ്റെര്‍ ജേക്‌സ് ബിജോയാണ് സംഗീതം ഒരുക്കുന്നത്. ഈ വര്‍ഷം ജൂലൈ മാസത്തില്‍ ആഗോള റിലീസായി ഐ നോബഡി പ്രദര്‍ശനത്തിനെത്തും. സോഷ്യോ- പൊളിറ്റിക്കല്‍, ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ഇ4 എന്റര്‍ടൈന്‍മെന്റ്‌സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുള്‍ തന്നെയാണ് ഐ, നോബഡിയുടെയും രചന നിര്‍വഹിക്കുന്നത്.
