ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഏറ്റവും റേഞ്ച് കൂടിയ മോഡല്‍ സിംപിള്‍ അള്‍ട്ര വിപണിയിലെത്തി. 400 കിമീ ആണ് ഐഡിസി റേഞ്ച്. വില 2.35 ലക്ഷം. സിംപിള്‍ എനര്‍ജി ബ്രാന്‍ഡിന്റെ ഏറ്റവും ടോപ് മോഡലാണ് അള്‍ട്രാ. 6.5 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക്. ടോപ് സ്പീഡ് മണിക്കൂറില്‍ 115 കിമീ. മണിക്കൂറില്‍ 0-40 കിമീ വേഗമാര്‍ജിക്കാന്‍ 2.77 സെക്കന്‍ഡ് മതി. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഇസ്‌കൂട്ടര്‍ കൂടിയാണിത്. ഒന്നാം സ്ഥാനം സിംപിള്‍ വണ്‍ 5 കിലോവാട്ട്അവര്‍ വേരിയന്റിനാണ്. 0-40 വേഗമാര്‍ജിക്കാന്‍ 2.55 സെക്കന്‍ഡ്. നാലു ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ഇതിലുണ്ട്. 7 ഇഞ്ച് ഡിജിറ്റല്‍ ടച്ച് സ്‌ക്രീന്‍, 4ലെവല്‍ റീജനറേറ്റീവ് ബ്രേക്കിങ്, ക്രൂസ് കണ്‍ട്രോള്‍, സൂപ്പര്‍ ഹോള്‍ഡ് അസിസ്റ്റ്, നാവിഗേഷന്‍, ജിയോഫെന്‍സിങ്, റൂട്ട് മാപ്പ് ഷെയറിങ് എന്നിങ്ങനെ ഒട്ടേറെ ഫീച്ചറുകള്‍ പതിയ മോഡലിലുണ്ട്. അള്‍ട്രായില്‍ ഫ്‌ലോര്‍ ബോര്‍ഡിലെ 5 കിലോവാട്ട്അവര്‍ ബാറ്ററി കൂടാതെ 1.5 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് സീറ്റിനടിയിലും സെറ്റ് ചെയ്തിട്ടുണ്ട്.
റേഞ്ച് കൂടിയ സിംപിള്‍ അള്‍ട്ര വിപണിയിലെത്തി
