അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യാതൊരു ഇടപാടുകളും നടത്താത്ത അക്കൗണ്ട് ഉടമകള്‍ക്കാണ് ബാങ്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ബുധനാഴ്ചയ്ക്കകം അക്കൗണ്ട് സജീവമാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടമകള്‍ സ്വീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ 15ന് ശേഷം ഇത്തരം അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇതിനായി അടുത്തുള്ള പിഎന്‍ബി ബ്രാഞ്ച് സന്ദര്‍ശിച്ച് കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കി അക്കൗണ്ട് സജീവമാക്കാനാണ് ബാങ്കിന്റെ നിര്‍ദേശം. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിഷ്‌ക്രിയമായതും നിലവില്‍ സീറോ ബാലന്‍സ് ഉള്ളതുമായ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഈ നടപടി ബാധകമാകുക എന്നും ബാങ്കിന്റെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. നിഷ്‌ക്രിയമായ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനാണ് ഈ നടപടിയെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് വ്യക്തമാക്കി.
