Untitled design 2026 04 13T143355.153

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിധിൻ രാജിന്റെ മരണത്തിൽ  എല്ലാ യുവജന വിദ്യാർഥി സംഘടനകളും കോളേജിലേക്ക് പ്രതിഷേധ മാർച്ചുമായെത്തി. ആദ്യം പ്രതിഷേധവുമായെത്തിയ എത്തിയ കെ എസ്‌ യു നേതാക്കളെ രാവിലെ തന്നെ പൊലീസ് തടഞ്ഞു. കെ എസ് യു പ്രതിഷേധത്തിന് തൊട്ടുപിന്നാലെ എം എസ് എഫിന്റെ പ്രതിഷേധവും കോളേജിലേക്കെത്തി. പിന്നാലെ പി കെ ശ്യാമളയുടെയും എൻ സുകന്യയുടെയും നേതൃത്വത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷനും കോളേജിന് മുന്നിൽ പ്രതിഷേധം ഉയർത്തി. ക്യാമ്പസിലെ വിദ്യാർഥികൾക്കൊപ്പം പ്രതിഷേധവുമായി എത്തിയ ഡി വൈ എഫ് ഐയുടെ മാർച്ച് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഇതിനിടെ ബി ജെ പി പ്രവർത്തകരും ശക്തമായ പ്രതിഷേധമുയർത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *