കര്ശന നിയന്ത്രണങ്ങളുമായി പരിഷ്കരിച്ച ടീന് അക്കൗണ്ട്സ് ഫീച്ചര് ഇന്ത്യയില് വിപുലപ്പെടുത്തി ഇന്സ്റ്റഗ്രാം. പുതിയ അപ്ഡേറ്റ് പ്രകാരം, 18 വയസ്സില് താഴെയുള്ള എല്ലാ ഉപയോക്താക്കളെയും പുതുക്കിയ 13+ കണ്ടന്റ് സെറ്റിങ്ങിലേക്ക് ഓട്ടോമാറ്റിക് ആയി മാറ്റും. കൗമാരക്കാര്ക്ക് ഈ സെറ്റിങ് സ്വന്തമായി മാറ്റാന് കഴിയില്ല. ഇതില്നിന്ന് മാറുന്നതിന് മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്. പ്രായപൂര്ത്തിയാകാത്തവര്ക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങള് കൂടുതല് ഫലപ്രദമായി ഫില്റ്റര് ചെയ്യാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലഹരിപാനീയങ്ങള്, കഞ്ചാവ് തുടങ്ങിയ പദാര്ത്ഥങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്ക്കും കൂടുതല് കര്ശനമായ നിയന്ത്രണങ്ങള് ഏര്പ്പെടുത്തും. അനുചിതമായ ഉള്ളടക്കങ്ങള് നിരന്തരം പങ്കുവെക്കുന്ന അക്കൗണ്ടുകളെ ഫോളോ ചെയ്യാനോ അവയുമായി ഇടപഴകാനോ കൗമാരക്കാരായ ഉപയോക്താക്കള്ക്ക് ഇനി സാധിക്കില്ല. ഇത്തരം അക്കൗണ്ടുകള്ക്ക് കൗമാരക്കാരുമായി ബന്ധപ്പെടുന്നതിനും ഇടപഴകുന്നതിനും നിയന്ത്രണമുണ്ടാകും.
ടീന് അക്കൗണ്ടില് നിയന്ത്രണങ്ങളുമായി ഇന്സ്റ്റ
