പാന്‍ കാര്‍ഡ് അപേക്ഷയ്ക്ക് നാല് പുതിയ പ്രത്യേക ഫോമുകള്‍ അവതരിപ്പിച്ച് ആദായനികുതി വകുപ്പ്. പുതിയ ഫോമുകള്‍ ഇവയാണ്: ഫോം 93: ഇന്ത്യയിലെ താമസക്കാരായ വ്യക്തികള്‍ക്ക്. ഫോം 94: ഇന്ത്യന്‍ കമ്പനികള്‍ക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കും. ഫോം 95: വിദേശ വ്യക്തികള്‍ക്ക്. ഫോം 96: വിദേശത്ത് രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും. പേരിലെ ചുരുക്കെഴുത്തുകള്‍, കെവൈസി സംബന്ധമായ ചില വിവരങ്ങള്‍ എന്നിവ ഇനി നല്‍കേണ്ടതില്ല. പകരം, അപേക്ഷകന്റെ മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും നിര്‍ബന്ധമാക്കി. വലിയ ഫോട്ടോകളും ആവശ്യമാണ്. പൂര്‍ണരൂപത്തിലുള്ള പേര് തന്നെ നല്‍കണം. അമ്മയുടെ പേര് ഇനി മുതല്‍ അപേക്ഷയില്‍ നിര്‍ബന്ധമാണ്. പ്രവാസികള്‍ പാസ്‌പോര്‍ട്ട് വിവരങ്ങളും ടാക്സ് ഐഡന്റിഫിക്കേഷന്‍ നമ്പറും നല്‍കേണ്ടതുണ്ട്. പാന്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്കായി വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വെവ്വേറെ ലളിതമായ ഫോമുകളും ആദായനികുതി വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.
പാന്‍ കാര്‍ഡ് അപേക്ഷയ്ക്ക് നാല് പുതിയ ഫോമുകള്‍
