വോട്ടുകൊള്ളയ്ക്കെതിരെ വൻ ജനകീയ പ്രക്ഷോഭം ഉയർന്നു വരുമെന്നും ജയിലിൽ പോകാൻ മടിയില്ലെന്നും തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങളെക്കുറിച്ച് ലോക്സഭയിൽ നടക്കുന്ന ചർച്ചയിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമാകണം എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷനെ നിശ്ചയിക്കാനുള്ള സമിതിയിൽ ചീഫ് ജസ്റ്റിസ് കൂടി വേണം എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി നിയമം കൊണ്ടു വന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിന്‍റെ ഭാഗമാണെന്നും കെസി വേണുഗോപാൽ ആരോപിച്ചു.
വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്ന് കെസി വേണുഗോപാൽ
