ലോക് സഭാ തെരഞ്ഞെടുപ്പില്‍ നെട്ടിശേരിയിലെ വിലാസത്തില്‍ വോട്ട് ചെയ്ത സുരേഷ് ഗോപിയും കുടുംബാംഗങ്ങളും തദ്ദേശ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലത്താണ് വോട്ടു ചെയ്തത്. രണ്ടിടത്ത് എങ്ങനെയാണ് വോട്ടുചെയ്തത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും സുരേഷ് ഗോപിയും വിശദീകരിക്കണമെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ ചെമ്പ് തെളിഞ്ഞെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ട് വോട്ടര്‍ പട്ടികയെന്നായിരുന്നു ബിജെപിയുടെ മറുപടി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്തതിനെച്ചൊല്ലി തൃശൂരില്‍ വിവാദം
