6 12

രാവിലെ എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ്സ് കട്ടന്‍ കാപ്പി കുടിച്ചാല്‍ ഉള്ള ഗുണങ്ങള്‍ അനവധിയാണ്. പെട്ടെന്ന് ഊര്‍ജം ലഭിക്കും. ഇതില്‍ ധാരാളമായി കഫീന്‍ അടങ്ങിയിട്ടുള്ളതിനാലാണിത്. ഇതില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് മെറ്റബോളിസം വര്‍ധിപ്പിക്കും. ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. കാപ്പി കുടിക്കുന്നത് കരള്‍രോഗം വരാനുള്ള സാധ്യത കുറയ്ക്കും. പതിവായി കട്ടന്‍കാപ്പി കുടിക്കുന്നവര്‍ക്ക് മലാശയ അര്‍ബുദം, കരളിലെ അര്‍ബുദം, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ ഇവ വരാനുള്ള സാധ്യത കുറവാണ്. കട്ടന്‍കാപ്പിയില്‍ അടങ്ങിയ ശക്തിയേറിയ ആന്റിഓക്‌സിഡന്റുകള്‍ ചിലയിനം കാന്‍സറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കും. തലച്ചോറിലെ കോശങ്ങളെ ക്ഷതങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പതിവായി കാപ്പി കുടിക്കുന്നതിലൂടെ സാധിക്കുന്നു. ഓര്‍മക്കുറവും മറവിരോഗവും വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. പ്രായമാകുന്നതുമായി ബന്ധപ്പെട്ട ഓര്‍മക്കുറവ് സാവധാനത്തിലാകാനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കട്ടന്‍കാപ്പി കുടിക്കുന്നതിലൂടെ സാധിക്കും. ആന്റിഓക്‌സിഡന്റുകള്‍ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കും. ഹൃദ്രോഗത്തിന്റെ പ്രധാനകാരണങ്ങളിലൊന്നാണിത്. പതിവായി കട്ടന്‍ കാപ്പി കുടിക്കുന്നതിലൂടെ രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കാനും കഴിയും. ഉദരത്തിലെ ആസിഡുകളെ വര്‍ധിപ്പിക്കുക വഴി ദഹനം മെച്ചപ്പെടുത്താം. വെറും വയറ്റില്‍ കട്ടന്‍കാപ്പി കുടിക്കുന്നതു വഴി ശരീരത്തിലെ വിഷാംശങ്ങളെയും ഉപദ്രവകാരികളായ ബാക്ടീരിയകളെയും പുറന്തള്ളാന്‍ സാധിക്കും. വിഷാദ സാധ്യത കുറയ്ക്കാനും കട്ടന്‍കാപ്പിയുടെ പതിവായ ഉപയോഗം സഹായിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *