രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതി അന്വേഷിക്കട്ടെയെന്നും കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെയെന്നും പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഇത് വരെ പരാതിക്കാരി എവിടെ ആയിരുന്നുന്നെന്നുമാണ് തങ്കപ്പൻ ചോദിക്കുന്നത്. 3 മാസം എന്ത് കൊണ്ടു പരാതി നൽകിയില്ല, പരാതി ഉണ്ടോ എന്നും അന്വേഷിച്ച് പോലീസ് നടക്കുക ആയിരുന്നല്ലോ, പരാതിക്ക് പിന്നിൽ ശബരിമല സ്വർണ മോഷണം മറയ്ക്കാനുള്ള നീക്കമാണെന്നും തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധത മറക്കാനുള്ള നീക്കമാണെന്നും ഡിസിസി അധ്യക്ഷൻ ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതി അന്വേഷിക്കട്ടെയെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ
