രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പ്രതികരണവുമായി കോൺഗ്രസ് മുതിർന്ന നേതാക്കൾ. രാഹുലിനെതിരെ കേസ് എടുത്ത സമയം ശ്രദ്ധിക്കണമെന്ന് കെപിസിസി അച്ചടക്കകാര്യ സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്താണ് കേസ് എടുത്തത്, നിയമപരമായാണ് കാര്യങ്ങൾ പോകേണ്ടത് കോടതിയിലേക്ക് പോകുന്ന വിഷയത്തിൽ കൂടുതൽ പ്രതികരണം ഇല്ലെന്നും രാഹുലിന്‍റേതിന് സമാനമായ എത്ര കേസുകൾ കേരളത്തിൽ ഉണ്ട് എല്ലാ തെരഞ്ഞെടുപ്പ് ന് മുൻപും ഇതുപോലെ കേസ് വരും സർക്കാർ നിയമത്തിന്‍റെ വഴി തുറന്നു കാര്യങ്ങൾ ആ വഴി പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഹുൽ വിഷയത്തിൽ പൊലീസ് നിയമനടപടി സ്വീകരിക്കട്ടെയെന്ന് എം എം ഹസ്സൻ പറഞ്ഞു. രാഹുലിനെതിരെ പാർട്ടി നടപടി എടുത്തതാണ്. നിയമനടപടിക്ക് പാർട്ടിയോ രാഹുലോ തടസ്സം നിൽക്കില്ല. പരാതി നൽകാൻ മൂന്ന് മാസത്തെ കാലതാമസം എന്തിനാണ്. അതിജീവിതക്ക് മേൽ സമ്മർദ്ദം ഉണ്ടായിട്ടുണ്ടാകും. യുവതി പരാതി നൽകിയ രീതി വിചിത്രമാണെന്നും പരാതിക്ക് പിന്നിൽ ആസൂത്രണമുണ്ടെന്നും തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിന് വേണ്ടിയുള്ള നീക്കമാണിതെന്നും എം എം ഹസ്സൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേേസില്‍ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ
