5 37

ഇന്ത്യന്‍ വിപണിയില്‍ വാഗണ്‍ ആറിന്റെ വില്‍പനയുടെ പെരുമ ഉടനെയൊന്നും തീരുന്ന ലക്ഷണമില്ല. ഏറ്റവും ഒടുവിലായി ഓഗസ്റ്റിലെ ഹാച്ച്ബാക്കുകളുടെ വില്‍പനയുടെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ മാരുതി സുസുക്കി വാഗണ്‍ ആറാണ് ഒന്നാമതുള്ളത്. മാരുതി സുസുക്കിയുടെ തന്നെ ബലേനോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വാഗണ്‍ ആറിന്റെ നേട്ടം. 1999 ഡിസംബര്‍ 18നാണ് മാരുതി സുസുക്കി വാഗണ്‍ ആര്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം വാഗണ്‍ ആര്‍ വില്‍പനയുടെ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. അതും അവസാനത്തെ മൂന്നു വര്‍ഷങ്ങളിലും (2022, 2023, 2024) തുടര്‍ച്ചയായി ഇന്ത്യയില്‍ ഏറ്റവും വില്‍പനയുള്ള കാര്‍ എന്ന നേട്ടവും സ്വന്തമാക്കിക്കൊണ്ട് നിലവില്‍ മൂന്നാം തലമുറ വാഗണ്‍ ആറാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. ഇതുവരെ 31 ലക്ഷം വാഗണ്‍ ആറുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റിട്ടുണ്ട്. ഓഗസ്റ്റില്‍ 14,552 യൂണിറ്റുകള്‍ വിറ്റാണ് വാഗണ്‍ ആര്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ബലേനോയുടെ 12,549 യൂണിറ്റുകളാണ് ഇന്ത്യയില്‍ ഓഗസ്റ്റില്‍ വിറ്റുപോയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *