തൃശ്ശൂർ കോർപ്പറേഷനിലെ വൈദ്യുതി വിഭാഗം ജീവനക്കാരെ വെട്ടിക്കുറച്ച തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചതായി മേയർ എംകെ വർഗ്ഗീസ്. പ്രതിസന്ധി പരിഹരിക്കാൻ ഈ മാസം 23ന് മന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉത്തരവ് ഇറങ്ങിയ സാഹചര്യം അറിയില്ലെന്ന് മേയർ വീണ്ടും ആവർത്തിച്ചു.സംസ്ഥാനത്ത് സ്വന്തം നിലയ്ക്ക് വൈദ്യുതി വിതരണം ചെയ്യുന്ന കോര്‍പ്പറേഷനാണ് തൃശൂര്‍. ശമ്പളപരിഷ്കരണത്തിന്റെ പേരിലാണ് വൈദ്യുതി വിഭാഗത്തിലെ ആകെയുള്ള 229 തസ്തികകൾ 103 ആക്കി വെട്ടിക്കുറച്ച് തദ്ദേശ സ്വയംഭരണവകുപ്പ് ഉത്തരവ് ഇറക്കിയത്. ഇതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതോടെ നഗരത്തിലെ വൈദ്യുതി വിതരണം പ്രതിസന്ധിയിലാവുകയായിരുന്നു.
തൃശ്ശൂർ കോർപ്പറേഷനിലെ വൈദ്യുതി വിഭാഗം ജീവനക്കാരെ വെട്ടിക്കുറച്ച ഉത്തരവ് മരവിപ്പിച്ചതായി മേയർ
