ആഗോള അയ്യപ്പ സംഗമത്തിന് സമാപനം. ശബരിമല വികസനത്തിന് ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന 18 അംഗ സമിതി അയ്യപ്പ സംഗമത്തിലുരുത്തിരിഞ്ഞ വികസന പദ്ധതികൾ നടപ്പാക്കുമെന്നാണ് ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനം. കൂടാതെ അടുത്തമാസം രാഷ്ട്രപതി ശബരിമല സന്ദർശിക്കുമെന്നും ഇതുസംബന്ധിച്ച ആശയവിനിമയം രാഷ്ട്രപതി ഭവൻ നടത്തിയതായും അദ്ദേഹം പറഞ്ഞു. തീയതി സംബന്ധിച്ച് പിന്നീട് വ്യക്തത ഉണ്ടാക്കും.
ആഗോള അയ്യപ്പ സംഗമം സമാപിച്ചു
