ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്കൂൾ മാനേജ്മെന്റുമായി ചർച്ച നടത്തിയതായി മന്ത്രി വി ശിവൻകുട്ടി. സർക്കാറിന് ഇക്കാര്യത്തിൽ തുറന്ന മനസാണുള്ളതെന്നും കോടതി വിധിയിൽ വെള്ളം ചേർക്കാനുള്ള ബോധപൂർവ ശ്രമം ഒരു വിഭാഗം നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപകകരുടെ ആദ്യ നിയമന പ്രക്രിയ ഒക്ടോബർ 25 നകം പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് ഒരു കൈപ്പുസ്തകം ഇറക്കിയിരുന്നു. സംശയങ്ങൾ ഇല്ലാതാക്കാനാണ് പുസ്തകം പുറത്തിറക്കിയത്. അതോടൊപ്പം ജില്ലാ തല സമിതിയും രൂപീകരിച്ചു. പരാതി ഉള്ളവർക്ക് സമിതിയെ അറിയിക്കാം. നവംബർ 10 നകം അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്കൂൾ മാനേജ്മെന്റുമായി ചർച്ച നടത്തിയതായി മന്ത്രി വി ശിവൻകുട്ടി
