അനർട്ടിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് വിശദമായ വിജിലൻസ് അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനർട്ടിന്റെ സി ഇ ഓ സ്ഥാനത്തുനിന്ന് നരേന്ദ്ര നാഥ് വെല്ലൂരിയെ നീക്കം ചെയ്തതുകൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് കോടി രൂപയുടെ അഴിമതിയാണ് അനർട്ടിൽ നടന്നതെന്നും ഒരു ഉദ്യോഗസ്ഥനെ നീക്കിയതു കൊണ്ട് ഈ അഴിമതി ഇല്ലാതാകുന്നില്ല ഇത് വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അനർട്ടിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല
