അമേരിക്കന്‍ ഡോളറിന്റെ കരുത്ത് കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വര്‍ധന. സ്വര്‍ണം ഔണ്‍സിന് 3,335 ഡോളര്‍ എന്ന നിലയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വിലയിലും ഇന്ന് കാര്യമായ വര്‍ധനയുണ്ട്. അരശതമാനത്തോളമാണ് ഇന്ന് വില ഉയര്‍ന്നത്. എന്നാല്‍ കേരളത്തില്‍ ഇന്ന് സ്വര്‍ണം, വെള്ളി വിലകളില്‍ മാറ്റമില്ല. ഗ്രാമിന് 9,070 രൂപയും പവന് 72,560 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,440 രൂപയെന്ന നിലയിലാണ്. വെള്ളി ഗ്രാമിന് 116 രൂപയെന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം. യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്മാന് ജെറോം പവലിനെ സ്ഥാനത്തുനിന്ന് മാറ്റാന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെയും തീരുമാനങ്ങളെയും സാരമായി ബാധിക്കുമെന്നാണ് ആശങ്ക. കൂടാതെ അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് മാര്‍ച്ച് 22ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതും സ്വര്‍ണവിലയെ സ്വാധീനിച്ചു. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് കുറയുമ്പോള്‍ മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ കഴിയും. ഇത് മുതലാക്കി കൂടുതല്‍ പേര് സ്വര്‍ണം വാങ്ങാനെത്തിയതോടെ ഡിമാന്‍ഡും വര്‍ധിച്ചു.