ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് എത്രയും വേഗം ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ ഒപ്പിടാൻ പറഞ്ഞ കരാറിൽ ഇറാൻ ഒപ്പിടേണ്ടതായിരുന്നുഎന്നാൽ അവർ അത് ചെയ്തില്ല ഇപ്പോഴത്തെ നടപടി മനുഷ്യജീവിതം പാഴാക്കലാണെന്നും ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ലെന്നും എല്ലാവരും ഉടൻ തന്നെ ടെഹ്റാനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ആസ്ഥാനത്ത് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന വന്നത്.
ടെഹ്റാനിൽ നിന്ന് എത്രയും വേഗം ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് ഡോണൾഡ് ട്രംപ്
